മൂവാറ്റുപുഴ: കെ.എസ്.എസ്.പി.യു മൂവാറ്റുപുഴ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് പി. വി. സുബ്രഹ്മണ്യൻ ആചാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.എ.ഐസക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ഇസ്മായിൽ റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി എൻ. ബി. ശ്രീകുമാർ വരവുചെലവ് കണക്കും സംസ്ഥാന കൗൺസിൽ അംഗം എ .സോമൻ സംഘടനാരേഖയും അവതരിപ്പിച്ചു. എൻ.ജി. ചന്ദ്രശേഖരൻ ,പി.വി. ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.എ.ഐസക് (പ്രസിഡന്റ് ), പി എം. ഇസ്മായിൽ (സെക്രട്ടറി), പി.വി.ഷാജി (ട്രഷറർ).