വൈപ്പിൻ : ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലായി കേരളത്തെ എത്തിച്ചത് ശ്രീനാരായണഗുരുവും ഗുരു പാകപ്പെടുത്തിയെടുത്ത ശിഷ്യരായ മഹാകവി കുമാരനാശാൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുമാണെന്ന് മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ. ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലക്കര.
വി.വി.സഭപ്രസിഡന്റ് വികാസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത യൂണി. മുൻ വൈസ് ചാൻസലർ ഡോ. എം.സി.ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വി.വി.സഭസെക്രട്ടറി പി.ജി. ഷൈൻ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജില്ല പഞ്ചായത്ത് അംഗം അഡ്വ.എം.ബി.ഷൈനി, സഭ മാനേജർ ഒ.ആർ.റോബിൻ എന്നിവർ സംസാരിച്ചു.