bineesh-kodiyeri

കൊച്ചി: വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11 നാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടുവരെ നീണ്ടു. ചോദ്യം ചെയ്യലിനെക്കുറിച്ച് 'ഇ.ഡിയോട് ചോദിക്കൂ"വെന്നായിരുന്നു തിരിച്ചിറങ്ങിയ ബിനീഷിന്റെ പ്രതികരണം. ബിനീഷിന് പങ്കാളിത്തമുള്ള ചില കമ്പനികൾ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. ഓഹരിയായും നിക്ഷേപമായും ചില കമ്പനികൾക്ക് വിദേശത്തു നിന്നുൾപ്പെടെ പണം ലഭിച്ചത് നിയമം ലംഘിച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം.