ഫോർട്ട്കൊച്ചി : പരേഡ് മൈതാനിക്ക് എതിർ വശം സി.എസ്.എം.എല്ലിന്റെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീ പിടിച്ചു. കണ്ടെയ്നർ കൊണ്ട് തീർത്ത ഗോഡൗണിലാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. തൊഴിലാളികളുടെ അശ്രദ്ധയായിരിക്കാം തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം. മട്ടാഞ്ചേരി അഗ്നി രക്ഷാ സേനയെത്തി തീയണച്ചു.