തൃപ്പൂണിത്തുറ: മരട് നഗരസഭ 20-ാം വാർഡ് വികസന സമിതിയുടെയും അനുഗ്രഹ വയോമിത്രം ക്ലബ്ബിന്റെയും ആർ.സി.എം ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെ മരട് അംബേദ്‌കർ ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.
വളന്തകാട് മെഡിക്കൽ ഓഫീസർ ഡോ. എസ്. സൗമ്യ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾക്ക് കിഴിവ്, സൗജന്യ മരുന്നുകൾ, തുടർ ചികിത്സ, ഫീസ് ഇളവോടുകൂടിയ വിദഗ്ദ്ധ പരിശോധനകൾ എന്നിവ ലഭ്യമാകും.
എസ്.ഐ.സി.എസ് ശസ്ത്രക്രിയ സൗജന്യമായും കീഹോൾ ശസ്ത്രക്രിയ മിതമായ നിരക്കിലും നടത്തിക്കൊടുക്കും. ഫോൺ: 7559820002