വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിലെ പൂരം വിജ്ഞാനവർദ്ധിനിസഭയുടെയും തെക്കുവടക്ക് ചേരുവാരങ്ങളുടെയും നേതൃത്വത്തിൽ നാളെ നടക്കും. രാവിലെ 8.15ന് തിടമ്പേറ്റൽ ചടങ്ങുകളോടെ ശീവേലി എഴുന്നള്ളിപ്പ്.
വൈകിട്ട് 3ന് ഇരുചേരുവാരങ്ങളുടെയും പകൽപ്പൂരം ആരംഭിക്കും. ഇരുഭാഗത്തും ആദ്യം പഞ്ചവാദ്യവും തുടർന്ന് ചെണ്ടമേളവും പൂരത്തിന് കൊഴുപ്പേകും. കുടമാറ്റത്തിനുശേഷം വൈകിട്ട് 6.30ന് ഇരുപൂരങ്ങളും ആനപ്പന്തലിൽ ഒത്തുചേർന്ന് എഴുന്നള്ളിപ്പ് തുടരും. രാത്രി 9ന് വർണക്കാഴ്ച, 10ന് നാദസ്വരക്കച്ചേരി, രാത്രി 1ന് ആറാട്ട്. തുടർന്ന് രാവിലെ 6 വരെ രാത്രിപ്പൂരം.