വൈപ്പിൻ: മുനമ്പം- അഴീക്കോട് ഫെറിയിൽ ഇന്നലെ മുതൽ ബോട്ട് സർവീസ് ആരംഭിച്ചു. ഫിറ്റ്‌നസ് കാലാവധി തീർന്നതിനാൽ ഒരു മാസമായി ജങ്കാർ സർവീസ് മുടങ്ങിയിരിക്കുകയാണ്. ഫിറ്റ്‌നസ് പുതുക്കണമെങ്കിൽ ജങ്കാറിന് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. മുനമ്പം-അഴീക്കോട് പാലം നിർമ്മാണം തുടങ്ങിയതിനാൽ ഏറെ പണം ചെലവാക്കി ജങ്കാർ സർവീസ് തുടരേണ്ടതില്ലെന്നാണ് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നിലപാട്. ബോട്ട് സർവീസ് സ്വകാര്യവ്യക്തിക്ക് ലേലത്തിൽ നൽകിയിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് 10 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.