കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓതേഴ്സ് കേരള ഘടകത്തിന്റെ മുഖപത്രമായ 'നവനീതം' പത്താം വാർഷികവും മുൻ ഭാരവാഹികളെ ആദരിക്കലും 27ന് ചങ്ങമ്പുഴ പാർക്കിൽ നടക്കും.

രാവിലെ 11ന് സമ്മേളനം നുവാൽസ് വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരിജഗൻ ഉദ്ഘാടനം ചെയ്യും. ഇൻസ വൈസ് പ്രസിഡന്റ് പ്രൊഫ.ഡോ. വിമല മേനോൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യരക്ഷാധികാരി ജസ്റ്റിസ് ഡോ. കെ. സുകുമാരൻ പ്രഭാഷണം നിർവഹിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ശ്രീകുമാരി രാമചന്ദ്രൻ, സിപ്പി പള്ളിപ്പുറം, കെ.ജി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും. ഇൻസ സെക്രട്ടറി അഡ്വ.സുന്ദരം ഗോവിന്ദ് സ്വാഗതവും ഉഷാദേവരാജ് നന്ദിയും പറയും.