കോതമംഗലം: കോട്ടപ്പടി ഈസ്റ്റ് സർവീസ് സഹകരണ ബാങ്കിന്റെ 44-ാമത് നിക്ഷേപസമാഹരണ ക്യാമ്പയിൻ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. ഷാബു, മുൻപ്രസിഡന്റ് കെ.എ. ജോയി, പി.എം. ജേക്കബ്, കെ.കെ. മത്തായി, ഗോവിന്ദൻ നമ്പൂതിരി, എ.എം. അബൂബക്കർ, കെ.യു. തോമസ്, ടി.എം. എബി തുടങ്ങിയവർ സംസാരിച്ചു.