അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ഇടപാടുകാർക്ക് നിക്ഷേപത്തുക തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഘത്തിൽ നടന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഡയറക്ടർമാരെയും ജീവനക്കാരെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും മാത്യകാപരമായി ശിക്ഷിക്കണം. സംഘത്തിൽ നിന്ന അപഹരിച്ച തുക തിരിച്ചുപിടിക്കാനും സർക്കാർ തയാറാകണമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.