കൊച്ചി: വാരപ്പെട്ടി പഞ്ചായത്തിലെ അങ്കണവാടികൾ സ്മാർട്ട് നിലവാരത്തിലേക്ക്. ഇഞ്ചൂരിലെ 97-ാം നമ്പർ അങ്കണവാടിയാണ് ഏറ്റവും പുതിയതായി സ്മാർട്ട് നിലവാരത്തിൽ നാടിനു സമർപ്പിച്ചത്. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിട്ടാണ് അങ്കണവാടി നിർമ്മിച്ചത്.
പഠനത്തിനും വിനോദത്തിനും കുട്ടികളുടെ മാനസികവികാസത്തിനും ഉതകുംവിധമാ
ണ് ഓരോ സൗകര്യങ്ങളും അങ്കണവാടിയിൽ ക്രമീകരിച്ചിരിക്കുന്നത്. കളിയുപകരണങ്ങൾ, വർണാഭമായ ചുവരുകൾ, ഫർണിച്ചറുകൾ, ടെലിവിഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
പഞ്ചായത്തിൽ ആകെ 20 അങ്കണവാടികളാണുള്ളത്. ആറെണ്ണം ഇതിനോടകം സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ടാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പി.കെ .ചന്ദ്രശേഖരൻ നായർ പറഞ്ഞു.