കോതമംഗലം: ഊന്നുകൽ കരിങ്കാളിപ്പാറ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 28, 29 തീയതികളിൽ ക്ഷേത്രം തന്ത്രി സുരേഷ് നാരായണൻ വൈക്കശേരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി കിഴക്കേടത്ത് മനു ശാന്തിയുടെ സഹകാർമ്മികത്വത്തിലും നടക്കും. കലശാഭിഷേകം, കളമെഴുത്തും പാട്ട്, പ്രഭാഷണം, മായമഹേശ്വരിദർശനം, രഥഘോഷയാത്ര, വലിയ ഗുരുതി തുടങ്ങിയ ചടങ്ങുകളുണ്ടാകും.