തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ വർഷങ്ങളായി പൊതുവഴിയായി ഉപയോഗിക്കുന്ന, നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 68 റോഡുകൾ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന് കമ്മി​റ്റി തീരുമാനിച്ചു. പൊതുവഴികൾ സംബന്ധിച്ച് ആർക്കെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ ഫെബ്രു. 8ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി ആക്ഷേപം സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു