
കൊച്ചി: വനംവകുപ്പ് മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ. പ്രദീപ്കുമാറിനെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. പ്രദീപ്കുമാർ സാമൂഹിക വനവത്കരണ വിഭാഗം മേധാവിയായിരിക്കേ ഔദ്യോഗിക വാഹനത്തിൽ നിന്ന് 85,000 രൂപ പിടിച്ചെടുത്തെന്നാണ് കേസ്. കണ്ണൂരിലെ നഴ്സറികളിൽ പരിശോധന നടത്തി മടങ്ങുമ്പോൾ 2021 ഏപ്രിൽ 12ന് വടകരയിൽ വച്ചാണ് പ്രദീപിന്റെ വാഹനം കോഴിക്കോട് വിജിലൻസ് പരിശോധിച്ചത്.
പ്രദീപ്കുമാർ പണം വാങ്ങിയെന്നോ വഴിവിട്ട കാര്യങ്ങൾ ചെയ്തെന്നോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. താൻ വനംവകുപ്പ് മേധാവിയാകുന്നതു തടയാൻ ഒരുവിഭാഗം ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രദീപ്കുമാറിന്റെ വാദം. കഴിഞ്ഞവർഷം അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചു.