sree
ശ്രീശ്രീ രവിശങ്കർ ഫെബ്രുവരിയിൽ കേരളത്തിൽ

കൊച്ചി: കേരള സന്ദർശനത്തിനായി ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീശ്രീ രവിശങ്കർ ഫെബ്രുവരി 16ന് കണ്ണൂരിലെത്തും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുക്കും. സംഘർഷ രഹിതമായ ജീവി​തം, ലഹരി മുക്ത ഇന്ത്യ, മെഡിറ്റേഷന്റെ പ്രധാന്യം എന്നിവ ഉയർത്തിപ്പിടിച്ച് വിപുലമായ പരിപാടികൾ ആണ് സന്ദർശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിട്ടുള്ളത്.

കണ്ണൂരിൽ 16 ന് രാവിലെ നായനാർ സ്മാരക ഓഡിറ്റോറിയത്തിൽ 5000ൽ അധികം പേരുടെ ഹാപ്പിനെസ് മഹോത്സവത്തിന്റെ സമാപന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. അന്ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് യുവജനങ്ങളുമായി ആശയവിനിമയം നടത്തും.

17 ന് രാവിലെ തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ ഹാപ്പിനെസ് മഹോത്സവം. നാലായിരത്തിലധികം പേരെ അഭിസംബോധന ചെയ്യും.

18ന് രാവിലെ കൊച്ചി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജ്ഞാനാധിഷ്ഠിത പരിപാടിയിൽ പ്രഭാഷണം നടത്തും. വൈകുന്നേരം നെടുമ്പാശേരി ഗോൾഫ് ക്ലബ്‌ മൈതാനിയിൽ ധ്യാന സംഗീതസന്ധ്യയിലും പങ്കെടുക്കും. ലക്ഷത്തോളം പേർ ചടങ്ങിൽ പങ്കെടുക്കും.