development-
വികസന ഭാരത് സങ്കല്പ് യാത്ര കുമ്പളം ഗ്രാമ പഞ്ചായത്ത് മെമ്പർ സി. എസ്. സഞ്ജയ് കുമാർ ഉത്ഘാടനം ചെയ്തു.

മരട്: വികസന ഭാരത് സങ്കല്പ് യാത്രയ്ക്ക് കുമ്പളത്ത് സ്വീകരണം നൽകി. ചടങ്ങിൽ പി​,ഡി​,മോഹൻ കുമാർ(യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എറണാകുളം) അദ്ധ്യക്ഷനായി.

കുമ്പളം ഗ്രാമപഞ്ചായത്ത് മെമ്പർ സഞ്ജ്ഞയ്കുമാർ സി.എസ്. ഉദ്ഘാടനം ചെയ്തു . പി​. വിമൽജിത്ത് റീജി​യണൽ ഹെഡ്, ബാങ്ക് ഒഫ് ബറോഡ, എറണാകുളം റീജി​യൺ മുഖ്യപ്രഭാഷണം നടത്തി. സജീവ് കെ. സീനിയർ ബ്രാഞ്ച് മാനേജർ, ബാങ്ക് ഒഫ് ബറോഡ നെട്ടൂർ ബ്രാഞ്ച് സ്വാഗതം പറഞ്ഞു. കുമ്പളം ഗ്രാമ പഞ്ചായത്തംഗം സൗഷ പി​,എസ്. സംസാരി​ച്ചു. എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രം സയന്റി​സ്റ്റ് ഷോജി ജോയ് കർഷർക്ക് ക്ലാസെടുത്തു. ഇന്ത്യൻ പോസ്റ്റ് ബാങ്ക് , മാർക്കറ്റിംഗ് എക്സി​ക്യൂട്ടീവ് ഇന്ദുചൂഡൻ പോസ്‌റ്റോഫീസ് ബാങ്ക്, ഇൻഷ്വറൻസ് സംബന്ധിച്ച് ക്ലാസെടുത്തു. കേന്ദ്ര ആയുഷ് മിഷന്റെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനകൾ നടത്തി. ഇൻഡ്യൻ ഗ്യാസ് ഗോഗുൽ ഏജൻസി പ്രതിനിധി അജിത്ത്, പെട്രോളിയം കമ്പനി പ്രതിനിധികൾ, സ്വാനിധി വായ്പകൾ വിതരണം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് വികസന കമ്മി​റ്റി അംഗം അഡ്വ. എസ്.കെ. ബാലചന്ദ്രൻ, കുമ്പളം ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പംഗങ്ങൾ എന്നിവർ പങ്കെടുത്തു,