തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കണ്ടനാട് ശിവാനന്ദപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം നാളെ സമാപിക്കും. രാവിലെ 4.30ന് പള്ളിയുണർത്തൽ, നിർമ്മാല്യം അഭിഷേകം, ഗണപതി ഹോമം, ഗുരുപൂജ, 8.30 ന് ഗുരുപീഠത്തിൽ നിന്ന് അഭിഷേകക്കാവടി എഴുന്നള്ളിപ്പ്.

വൈകിട്ട് 5 ന് നട തുറപ്പ്, പകൽപ്പൂരം തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ, മംഗള പൂജ.