കൊച്ചി: ദേശീയ സമ്മതിദായകദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി പുതിയ വോട്ടർമാരുമായി സംവദിച്ച പരിപാടി ജില്ലയിൽ 10 ഇടങ്ങളിൽ സംഘ‌ിടിപ്പിച്ചു.
കാലടി ശ്രീശങ്കര കോളേജ്, ആലുവ, കളമശേരി, പറവൂർ, പെരുമ്പാവൂർ, വൈപ്പിൻ, മൂവാറ്റുപുഴ, പിറവം, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളിൽ നടന്ന പരിപാടികൾക്ക് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, ജില്ലാ സെക്രട്ടറി വി.കെ. ഭസിത്കുമാർ, ജില്ലാ സെക്രട്ടറി ആർ. സജികുമാർ, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ സേതുരാജ് ദേശം, മണ്ഡലം പ്രസിഡന്റുമാരായ അരുൺ പി. മോഹൻ, ശെന്തിൽകുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, ജില്ലാ ജനറ സെക്രട്ടറിമാരായ കണ്ണൻ തുരുത്ത്, അനുരൂപ് വരാപ്പുഴ, ജില്ലാ സെക്രടറി സന്ദീപ് നന്ദനം, സംസ്ഥാന സെൽ കൺവീനർ കാർത്തിക് പാറയിൽ എന്നിവർ നേതൃത്വം നൽകി.