കൂത്താട്ടുകുളം: തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് പിറവം ബ്ലോക്ക് പ്രസിഡന്റ് പി. സി. ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു. റെജി ജോൺ, എം.എ. ഷാജി, ബേബി കീരാംതടം, സി.എ. തങ്കച്ചൻ, പി.സി. ഭാസ്കരൻ, ബോബൻ വർഗീസ്, സിബി കൊട്ടാരം, ജിജോ ടി. ബേബി, റോയി ഇരട്ടയാനി, ടി. എസ്.സാറ , ലിസി ജോസ് എന്നിവർ സംസാരിച്ചു.