കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് പോത്തിൻകുട്ടി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യ മോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു ജോൺ, വാർഡ് മെമ്പർമാരായ സി.വി. ജോയി, എം.സി. അജി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.കെ.ജിബി, ഷാജിമോൻ എന്നിവർ പങ്കെടുത്തു. വെറ്റിനറി സർജൻ ഡോ. ഷിബു സി. തങ്കച്ചൻ പദ്ധതി വിശദീകരണം നടത്തി.