കോലഞ്ചേരി: ജൂനിയർ റെഡ്‌ക്രോസ് കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ സെമിനാർ എ.ഇ.ഒ ടി. ശ്രീകല ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു അദ്ധ്യക്ഷയായി. മാനേജർ മാത്യു പി. പോൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. റെഡ് ക്രോസ് കോലഞ്ചേരി യൂണി​റ്റ് ചെയർമാൻ രഞ്ജിത്ത് പോൾ, ജൂനിയർ റെഡ്‌ക്രോസ് കൗൺസിലേഴ്‌സ് ബിന്ദു ഐസക്, എം. പ്രിയ, റീജ പി. ജോർജ്, ആശ എം. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. സിന്തൈ​റ്റ് ഇൻഡസ്ട്രീസ് അസിസ്റ്റന്റ് ജനറൽ മാനേജർ ലിജോ ജോർജ്, പുത്തൻകുരിശ് എസ്.ഐ സജീവ് എന്നിവർ ക്ലാസെടുത്തു.