ആലുവ: തെരുവുനായ വിമുക്ത കേരളത്തിനായി ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെയും ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ പി.ടി.എയുടെയും ആലുവ പൗരാവകാശ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ നിൽപ്പ് സമരം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
സമരസമിതി കൺവീനർ ജോസ് മാവേലി, സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോബിത, രാജീവ് ചന്ദ്രൻ, ചാർളി പോൾ, സേവ്യർ പുൽപ്പാട്ട്, പി.എ. ഹംസകോയ, ജാവൻ ചാക്കോ, ജെയിംസ് മുട്ടിക്കൽ, സാബു പരിയാരത്ത്, എൻ.ഐ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
രണ്ട് പട്ടികളെ സംരക്ഷിക്കുന്നതിന്
1000 രൂപ നൽകാമെന്ന് ജോസ് മാവേലി
പട്ടിക്കൂടുകൾ നിർമ്മിച്ച് അതാത് പ്രദേശങ്ങളിലെ തെരുവു നായകളെ നാട്ടുകാർക്ക് സംരക്ഷിക്കാൻ നൽകിയാൽ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് സമരസമിതി കൺവീനർ ജോസ് മാവേലി പറഞ്ഞു. ആലുവ നഗരസഭ പദ്ധതി നടപ്പിലാക്കിയാൽ രണ്ട് തെരുവുനായകൾ അടങ്ങിയ ഒരു യൂണിറ്റിന് മാസംതോറും ആയിരം രൂപ വീതം ജനസേവ സംരക്ഷണച്ചെലവ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.