മൂവാറ്റുപുഴ: നിർമ്മല കോളേജിലെ ഏഴ് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്ക്കാരം. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജിസിൽ തങ്കച്ചൻ, മെറിൻ അന്ന റോയി, ടി.എസ്. ജയലക്ഷ്മി , രേഷ്മ സന്തോഷ്, പി.സി. മണികണ്ഠൻ, ആനെറ്റ് പോൾ, ആതിര രാജീവ് എന്നിവരാണ് അവാർഡിന് അർഹരായത്.
ഗവേഷണരംഗത്തെ മികവിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൽ നിന്ന് അറുപത്തിനാല് ലക്ഷം രൂപ ഗ്രാന്റും കോളേജ് നേടിയെടുത്തിട്ടുണ്ട്.