1
വാർഷികാഘോഷം ജെ.സനിൽ മോൻ ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: പനയപ്പിള്ളി ഗവ: ഹൈസ്ക്കൂളിന്റെ 63-ാം വാർഷിക ആഘോഷം ആരവം 2024 കൊച്ചിൻ നഗര സഭ ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. സനിൽ മോൻ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് നസീറ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ ഇ. എ അബ്ദുൽ സത്താർ വിരമിക്കുന്ന ലേഖ ഐസക്കിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സലീം ഷുക്കൂർ , സി. പി. അജിത്കുമാർ, എം.ആർ. ശശി, എൻ. കെ. എം ഷെരീഫ്, സി. എ. കൗലത്ത്, എ. അഷ്റഫ് അലി എന്നിവർ പ്രസംഗിച്ചു. തുടർന്ന് 2023 -2024 അദ്ധ്യയന വർഷത്തെ പ്രൊഫിഷ്യൻസി പ്രൈസ് വിതരണവും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.