മൂവാറ്റുപുഴ: വാഴക്കുളം കർമല ആശ്രമത്തിലെ വൈദികർ കൃഷി ചെയ്ത ജപ്പാൻ വയലറ്റ് ഇനത്തിലെ നെൽകൃഷിക്ക് മികച്ച വിളവ്. വാഴക്കുളം ടൗണിനടുത്ത് കർമല ആശ്രമത്തിന്റെ ഉടമസ്ഥതയിലെ നെൽപ്പാടത്താണ് കൃഷി നടത്തിയത്. കർമല ആശ്രമ ശ്രേഷ്ഠൻ ഫാ.തോമസ് മഞ്ഞക്കുന്നേൽ, ഫാ.ബിനു ഇലഞ്ഞേടത്ത്, ഫാ.ബിനോയി ചാത്തനാട്ട്, ഫാ.അനീഷ് ചെറുതാനിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെൽക്കൃയും വിളവെടുപ്പും നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ പി.എസ്. സുധാകരൻ, കെ.വി. സുനിൽ, മഞ്ഞള്ളൂർ കൃഷി ഓഫീസർ ആരിഫ തുടങ്ങിയവർ പങ്കെടുത്തു.