കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് പ്രൊഡയർ എയർ പ്രൊഡക്ട് കമ്പനിയുടെ സഹകരണത്തോടെ വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മൂന്ന് ബൈപ്പാപ് മെഷീനുകൾ കൈമാറി. പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിന് സംവിധാനം ഉപയോഗപ്പെടുത്താനാകും. മെഷീൻ കൈമാറ്റ ചടങ്ങ് പഞ്ചായത്ത്
പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. എയർ പ്രൊഡക്ട് കമ്പനി ഫെസിലിറ്റി മാനേജർ കൃഷൻ ജയ് ശങ്കർ, പബ്ലിക് റിലേഷൻഷിപ്പ് മാനേജർ ഡോ. അജയ് ഗ്രേയ് ജോൺ, മെഡിക്കൽ ഓഫീസർ ഡോ. ജീന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ,
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രരേഖ അജിത്, ജീവൻ സമൃദ്ധി കോ ഓർഡിനേറ്റർ ഹെർബർട്ട്, ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് എന്നിവർ സംസാരിച്ചു.