പൊന്നുരുന്നി: സഹകരണ റസിഡന്റസ് അസോസിയേഷൻ 21ാം വാർഷികാഘോഷം ഓളിപ്പറമ്പിൽ ഭദ്രകാളി ക്ഷേത്രമൈതാനിയിൽ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ബി. ലിനോ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ. റിനീഷ് മുഖ്യതിഥിയായിരുന്നു. കൗൺസിലർ സി. ഡി .ബിന്ദു, കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർമാരായ സി. വി. ഉത്തമൻ, പി. വി. രാജീവൻ, വി.ബാലഗോപാൽ, സി. വി. പുഷ്പൻ സ്വാമി, ടി. എം. കോയക്കുട്ടി എന്നിവർ സംസാരിച്ചു. ആന്റണി ജെൻസു സ്വാഗതവും കെ. കെ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.ബി. ലിനോ (പ്രസിഡന്റ്), പി. എസ്. നായർ (വൈസ് പ്രസിഡന്റ്), ആന്റണി ജെൻസു (സെക്രട്ടറി), കെ. കെ. പ്രദീപ് കുമാർ (ജോ. സെക്രട്ടറി),
ടി .പി. പ്രകാശൻ (ഖജാൻജി).