കൊച്ചി: ഭാരതീയ മസ്ദൂർ സംഘത്തിന്റെ 20-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങൾ പ്രതിസന്ധിയും പരിഹാരങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഞായറാഴ്ച എറണാകുളം തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിൽ രാവിലെ 10.30ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 9,10,11 തീയതികളിൽ പാലക്കാടാണ് സംസ്ഥാന സമ്മേളനം നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ , കെ.എസ്. ശ്യാംജിത്ത് എന്നിവർ പങ്കെടുത്തു.