കൊച്ചി: കേരള ഹെൽത്ത് സർവീസസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ 45-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി ആലുവ വൈ.എം.സി.എ ഹാളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് പതാക ഉയർത്തൽ, തുടർന്ന് സംസ്ഥാന കൗൺസിൽയോഗം, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.

ശനിയാഴ്ച രാവിലെ 10ന് പൊതുസമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.വി. ദിനേശൻ അദ്ധ്യക്ഷത വഹിക്കും. സർക്കാർ ആശുപത്രിയിൽ ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ എറണാകുളം ജനറൽ ആശുപത്രി പ്രതിനിധി ഡോ. ഷഹീർഷായെ ആദരിക്കും. പ്രതിനിധി സമ്മേളനം, സർവീസിൽനിന്ന് വിരമിച്ച പ്രവർത്തകരുടെ ഒത്തുചേരൽ, കലാസന്ധ്യ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ ഇ.ജെ. വർഗീസ്, സനൽ, പ്രവീൺ, ജയകുമാർ എന്നിവർ പങ്കെടുത്തു.