പെരുമ്പാവൂർ: നഗരത്തിലെ പ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന ജി.കെ. പിള്ള ലെയിൻ റോഡിലെ കുഴികൾ അപകടഭീഷണി ഉയർത്തുന്നു. ഇരുചക്രവാഹനയാത്രികരാണ് ഏറെ അപകടഭീതിയോടെ സഞ്ചരിക്കുന്നത്.
എം.സി റോഡിൽ നിന്നുവരുന്ന ഭാരവാഹനങ്ങൾ ഉൾപ്പടെയുള്ളവ ജി.കെ.പിള്ള ലെയിൻ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. തിരക്കേറിയ റോഡിലെ കുഴികൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. പെരുമ്പാവൂർ നഗരത്തിലെ മാർക്കറ്റ് റോഡും പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങൾ പിന്നിടുന്നു. നഗരത്തിലെ
റോഡുകൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് കേരള ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ ആവശ്യപ്പെട്ടു.