പെരുമ്പാവൂർ: ഗുരുദേവന്റെ പാദസ്പർശംകൊണ്ട് പരിപാവനമായ ചേരാനല്ലൂർ ധർമ്മപരിപാലന സഭ വക ഇടവൂർ ശ്രീ ശങ്കരനാരാ യണ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കാവടി ഘോഷയാത്രകൾ ഇന്നലെ ആരംഭിച്ചു. ഇന്ന് കാവടി അഭിഷേകം, വൈകിട്ട് 3.30 മുതൽ പകൽപ്പൂരം. തൃശൂർ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രാമാണിത്വത്തിൽ നടക്കുന്ന പകൽപ്പൂരത്തിൽ ഗജരാജ വൈഢൂര്യം പുതുപ്പള്ളി സാധു തിടമ്പേറ്റും. നാളെ ആറാട്ടോടെ എട്ടു ദിവസം നീണ്ടുനിന്ന തൈപ്പൂയ മഹോത്സവത്തിന് സമാപനമാകും.