അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിലെ വിദ്യാർത്ഥികളായ ബി.എസ്. ആരതി, കെ.ഡി. അനഘ എന്നിവർ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരത്തിന് അർഹരായി. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസ് നടത്തിയ ബി.എസ്.സി ഒപ്ടോമെട്രി പരീക്ഷയിൽ ആരതി ഒന്നാം റാങ്കും അനഘ രണ്ടാം റാങ്കും നേടിയിരുന്നു.