 
തൃപ്പൂണിത്തുറ: ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടിയ 1973 ലെ ടീമംഗമായിരുന്ന എം.ആർ. ജോസഫിന്റെ സ്മാരണാർത്ഥം തൈക്കുടത്ത് സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. 1973 ൽ സന്തോഷ് ട്രോഫി ടീം അംഗമായിരുന്ന ബ്ലാസി ജോർജും ഇന്റർനാഷണൽ വോളിബാൾ താരം ടോംജോസും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ ഫാ. പ്രിൻസ് സേവ്യർ കണ്ണോത്തുപറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. ചന്ദ്രൻ, ജി.സി.ഡി.എ എക്സി. അംഗം എ.ബി സാബു, കൗൺസിലർ മേഴ്സി, സി.ജെ നീന, ടൈറ്റസ് കൂടാരപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി 5, 6 തീയതികളിലായി തൈക്കുടം ഫുട് മോങ്ക് ഫുട്ബാൾ ടർഫിൽ നടക്കുന്ന മത്സരത്തിൽ 16 ടീമുകൾ മത്സരിക്കും.