
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായ പ്രമുഖ കൊമേഴ്‌സ് പരിശീലന കേന്ദ്രമായ 'ഇലാൻസി'ന് ചരിത്രനേട്ടം. കഴിഞ്ഞ ഡിസംബറിൽ നടന്ന അസോസിയേഷൻ ഒഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്‌സ്(എ.സി.സി.എ) പരീക്ഷയിൽ ഇതര പരിശീലന കേന്ദ്രങ്ങളെ പിൻതള്ളി 'ഇലാൻസ് മികച്ച വിജയ ശതമാനം നേടി. പതിമൂന്ന് വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ 1100 ലധികം വിഭാഗങ്ങളിൽ ഇലാൻസ് വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടി.
ഫിനാൻഷ്യൽ മാനേജ്‌മെന്റിൽ 200പ്ലസ്, ടാക്‌സേഷൻ, ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, അഡ്‌വാൻസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് എന്നി വിഷയങ്ങളിൽ 100 പ്ലസ് വിജയവും നേടിയ ഇലാൻസ് അഖിലേന്ത്യതലത്തിൽ ഒമ്പത് വിഷയങ്ങളിൽ അഞ്ചെണ്ണത്തിലും ഒന്നാം റാങ്കുകൾ കരസ്ഥമാക്കി.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള കൊമേഴ്‌സ് വിഷയങ്ങളിൽ മികച്ച പരിശീലനത്തിലൂടെയാണ് മുൻനിരയിലെത്തിയത്.
പുതിയ നേട്ടം കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകാനുളള പ്രചോദനമാണെന്ന് ഇലാൻസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.വി. ജിഷ്ണു പറഞ്ഞു.
2018 ൽ 22 വിദ്യാർത്ഥികളുമായി കോഴിക്കോട് പ്രവർത്തനം തുടങ്ങിയ 'ഇലാൻസ്' നിലവിൽ 16,000 ലധികം വിദ്യാർത്ഥികൾ പഠിച്ച സ്ഥാപനമായി വളർന്നു. കോഴിക്കോട്, കൊച്ചി, മുംബൈ, ന്യൂഡൽഹി, യു.എ.ഇ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്.