നെടുമ്പാശേരി: കിസാർ സർവീസ് സൊസൈറ്റി കുന്നുകര യൂണിറ്റ് മില്ലറ്റ് ഷോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി എസ്. സുരേഷ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. അജികുമാർ അദ്ധ്യക്ഷത വഹിച്ചു. ഷിബി പുതുശേരി, ഷെമി അമീർ, റൂബി ബേബി, പി.ഡി. ജോസി തുടങ്ങിയവർ സംസാരിച്ചു.