myg

കോഴിക്കോട് : ഡിജിറ്റൽ ഉത്പന്നങ്ങളുടെ മുൻനിര വിതരണക്കാരായ മൈജിയുടെ മഹാലാഭം വില്പന വീണ്ടും ആവർത്തിക്കുന്നു. മഹാലാഭം സെയിൽ ജനുവരി 28 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. മുൻവർഷം മൈജി നടന്ന മഹാലാഭം സെയിലിന് ലഭിച്ച ജനപിന്തുണ കണക്കിലെടുത്താണ് ഇത്തവണയും പദ്ധതി തുടരുന്നത്. ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസുകൾ എന്നിവ 75 ശതമാനം വരെ വിലക്കുറവിലാണ് ലഭ്യമാക്കുന്നത്. ഇ.എം.ഐ പർച്ചേസുകൾക്ക് ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകൾ വേറെയുമുണ്ട്. മൈജി ഫ്യൂച്ചർ ഷോറൂമിന് പുറത്തുള്ള സ്‌പെഷൽ പവലിയനിലാണ് മഹാലാഭം സെയിൽ നടക്കുന്നത്.

എല്ലാ ഇൻവെർട്ടർ എ.സി. ബ്രാൻഡുകളിലും സ്‌പെഷ്യൽ പ്രൈസ്, തിരഞ്ഞെടുത്ത വൺ ടൺ ത്രീ സ്റ്റാർ മോഡലിൽ മൈജി നൽകുന്ന കില്ലർ പ്രൈസും ലഭ്യമാണ്. മൊബൈൽ ഫോൺ, ടാബ്ലെറ്റ് എന്നിവ വാങ്ങുമ്പോൾ ഓരോ 10000 രൂപക്കും 1200 രൂപ ക്യാഷ്ബാക്ക് ലഭ്യമാണ്. ഐഫോണുകൾ, ഐപാഡ് എന്നിവ കില്ലർ പ്രൈസിലും ക്യാഷ്ബാക്ക് ഓഫറിലും ലഭിക്കുമ്പോൾ ടാബുകളും ഇതര ഫോൺ ബ്രാൻഡുകളും സ്‌പെഷ്യൽ പ്രൈസിൽ ലഭ്യമാണ്.