ആലുവ: ചൂണ്ടി ഭാരതമാത നിയമ കലാലയത്തിൽ ആരംഭിച്ച രാജ്യാന്തര മൊബിലിറ്റി സെന്റർ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി മുൻ വി.സി. ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സെലിൻ എബ്രഹാം, വൈസ് പ്രിൻസിപ്പൽ പ്രമോദ് പാർത്ഥൻ എന്നിവർ സംസാരിച്ചു.