gokulam

ചെന്നൈ: ചെങ്കൽപേട്ട് നെമ്മേലിയിലെ ശ്രീ ഗോകുലം പബ്ലിക് സ്‌കൂളി'ന്റെ 12ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു, ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും, ചെയർമാനുമായ ഗോകുലം ഗോപാലന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ 'യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഇന്ത്യ'യുടെ പര്യവേക്ഷണ മേധാവിയായ കൃഷ്ണൻ എസ്.രാഘവൻ, സിനിമാ നടൻ ആര്യ എന്നിവർ പങ്കെടുത്തു.

ജലജ ഗോപാലൻ, സ്‌കൂളിന്റെ വൈസ് ചെയർപേഴ്‌സൺ ലിജിഷ പ്രവീൺ, ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ വൈസ് ചെയർമാൻ വി,സി.പ്രവീൺ, ദിവ്യ ബൈജു ഗോപാലൻ എന്നിവരും സന്നിഹിതരായിരുന്നു. വൈസ് ചെയർപേഴ്‌സൺ ലിജിഷ പ്രവീൺ സ്വാഗതം ആശംസിച്ചു.

ശ്രീ ഗോകുലം പബ്ലിക് സ്‌കൂളിന്റെ പ്രിൻസിപ്പൽ കെ.ശങ്കര നാരായണൻ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.