മൂവാറ്റുപുഴ: വാഴക്കുളം അഞ്ചാംമൈലിൽ ടിപ്പർ ലോറിഇടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ അടൂപറമ്പ് നടുവിലേക്കാട്ട് ബേബി സെബാസ്റ്റ്യനാണ് (58) മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. റോഡരികിലെ മതിൽ പെയിന്റ് ചെയ്യുന്നതിനായി വൃത്തിയാക്കുകയായിരുന്ന ബേബിയെ ടിപ്പർ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബേബിയെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം ശനിയാഴ്ച. ഭാര്യ: ലീലമ്മ ജോസഫ്. മക്കൾ: മേരിക്കുട്ടി തോമസ് (യു.കെ) സാം ബേബി. മരുമകൻ: ബേസിൽ ടി. ബേബി.