വൈപ്പിൻ: എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിൽ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരം സംഘടിപ്പിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യബോധം, ഭരണഘടനാമൂല്യങ്ങൾ, പാർലമെന്ററി സംവിധാനത്തിന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച അറിവ് നൽകുന്നതാണ് യൂത്ത്, മോഡൽ പാർലമെന്റ് മത്സരങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂൾ മാനേജർ സി. എസ്.മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി.യു. നജിയ്യ, പി.ടി.എ പ്രസിഡന്റ് മുല്ലക്കര സക്കരിയ, യൂത്ത് പാർലിമെന്റ് കോ ഓർഡിനേറ്റർ എം. എം.സഫുവാൻ, ഹെഡ്മിസ്ട്രസ് ഇ.എ. ഫെമിന എന്നിവർ സംസാരിച്ചു.