നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ സംഘടിപ്പിച്ച ഡോ. പല്പു അനുസ്മരണം ശാഖ പ്രസിഡന്റ് കെ.ആർ. ദിനേശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ഡി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സുവർണ്ണ ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർ പല്പു കുടുംബ യൂണിറ്റ് കൺവീനർ വിന്നി അനൂപ്, ലമിത സുബ്രഹ്മണ്യൻ, പി.കെ. പത്മനാഭൻ, സ്മിത്യ നിബി, സരസമ്മ പത്മനാഭൻ, സുധ പുരുഷോത്തമൻ, സ്മിത്യ അനിൽ, ചെല്ലമ്മ സദാനന്ദൻ, പി. സദാനന്ദൻ, എ.കെ. തിലകൻ, സി.ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു.