ആലുവ: സംസ്ഥാന സർക്കാരിന്റെ പ്രതിഭാ പുരസ്‌കാര ജേതാവ് എടത്തല അൽ അമീൻ കോളേജ് വിദ്യാർത്ഥിനി എസ്. ശ്രീലക്ഷ്മിയെ ബി.ജെ.പിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എടത്തല ശ്രേയസ് ഭവനിൽ ശ്രീകുമാറിന്റെയും ശാലിനിയുടെയും മകളാണ്.

അനുമോദന സമ്മേളനം ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന ഉദ്ഘാടനം ചെയ്തു. ടി.എ. അജി അദ്ധ്യക്ഷത വഹിച്ചു. പി.കെ. ബാബു, അപ്പു മണ്ണാശേരി, ഷിബു ജോസഫ്, ഗീത ജയൻ, മേനക, കൃഷ്ണൻകുട്ടി, അഖിൽ അരവിന്ദാക്ഷൻ, സനോജ് തേവക്കൽ, ടി.കെ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.