darul
പുല്ലേപ്പടി ദാറുൽ ഉലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ യാത്രയയപ്പ് സമ്മേളനം കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നു വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം മുൻ ഡി,ജി.പിയും കൊച്ചി മെട്രോ റെയിൽ എം.ഡിയുമായ ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.

മാനേജർ എച്ച്.ഇ മുഹമ്മദ് ബാബുസേട്ട് അദ്ധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഷെജില ബീഗം, കൗൺസിലർ പദ്മജ എസ്. മേനോൻ, നാസർ ലത്തീഫ്, വാഫി ഷിഹാബ്, എഡ്രാക്ക് പ്രസിഡന്റ് രംഗദാസപ്രഭു, എം. സലാഹുദീൻ, ടി.യു സാദത്ത് തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രജനി കെ. നായർ, ഹൈസ്‌കൂൾ സീനിയർ ടീച്ചർ മുംതാസ് എം.എ എന്നിവർക്ക് ലോക്‌നാഥ് ബെഹ്റ ഉപഹാരങ്ങൾ നൽകി.