sabu-m-jacob-

കോലഞ്ചേരി: പി.വി. ശ്രീനിജിൻ എം.എൽ.എയ്ക്കെതിരായ വിവാദ പരാമർശങ്ങളിൽ സാബു എം. ജേക്കബിനെതിരെ കേസെടുത്തു. പ്രവാസിസംഘം ഏരിയാ പ്രസിഡന്റ് ജോഷി വർഗീസ് നൽകിയ പരാതിയിലാണ് ട്വന്റി20 ചീഫ് കോ ഓർഡിനേ​റ്ററും കി​റ്റെക്‌സ് എം.ഡിയുമായ സാബു എം. ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തത്. കലാപാഹ്വാനം, വിദ്വേഷപ്രസംഗം നടത്തി എന്നീ കുറ്റകൃത്യങ്ങൾക്ക് ഐ.പി.സി 153 വകുപ്പ് ചേർത്താണ് കേസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന ട്വന്റി20 പൂതൃക്ക പഞ്ചായത്ത് സമ്മേളന വേദിയിലായിരുന്നു വിവാദപ്രസംഗം.