
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് ഇന്ന് മുതൽ 28 വരെ വണ്ടർല ഹോളിഡേയ്സ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒരു ടിക്കറ്റിന് 999 രൂപ നിരക്കിൽ വണ്ടർല പാർക്കിൽ പ്രവേശന ടിക്കറ്റുകൾ ബുക്കുചെയ്യാം. ടിക്കറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്കിംഗ് നടത്തണം.
റിപ്പബ്ലിക്ദിന ഓഫറിന് പുറമെ ബുധനാഴ്ചകളിൽ വനിതകൾക്ക് രണ്ട് ടിക്കറ്റിന് 2 ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന വണ്ടർവിമൻ ഓഫറും ആരംഭിച്ചിട്ടുണ്ട്.
വാരാന്ത്യങ്ങളും ആഘോഷങ്ങളും ആസ്വദിക്കാൻ അവസരം ഒരുക്കുന്നതാണ് ഓഫറുകളെന്നും സ്ത്രീകൾക്കായി മികച്ച അവസരങ്ങളാണ് ഒരുക്കുന്നതെന്നും വണ്ടർല ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.