കൊച്ചി: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) 61-ാം ദേശീയ സമ്മേളനം ' പെഡിക്കോൺ 2024' ന് തുടക്കമായി. എറണാകുളം ഗ്രാൻഡ് ഹയാത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 11 വേദികളിലായി 28വരെയാണ് സമ്മേളനം.

ആഗോളതാപനവും കുട്ടികളുടെ ആരോഗ്യവും എന്ന പ്രമേയത്തിലാണ് സമ്മേളനം. ഐ.എ.പി കേരള, കൊച്ചി ചാപ്റ്ററുകൾ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഏഴായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നടക്കം 1,200ലേറെ ആരോഗ്യവിദഗ്ദ്ധരുമുണ്ട്.

ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.ജി.വി. ബസവരാജ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത്, സംഗീത ശ്രീകാന്ത്, ജനറൽ സെക്രട്ടറി ഡോ. യോഗേഷ് പാരിഖ്, ഡോ. ഉപേന്ദ്ര കിഞ്ച്വദേക്കർ, ഡോ. നവീൻ താക്കർ, ഡോ. ആർ.വി. അശോകൻ, ട്രഷറർ അഥനുബദ്ര, പ്രസിഡന്റ് ഇലക്ട് ഡോ. വസന്ത് ഖലേത്കർ, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ.എം. നാരായണൻ എന്നിവർ സംസാരിച്ചു.