
നെടുമ്പാശേരി: അമേരിക്കയിൽ 25 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി മടങ്ങിയെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിലാണ് കൊച്ചിയിലെത്തിയത്. ഭാര്യയും ഒരു സ്റ്റാഫും കൂടെയുണ്ടായിരുന്നു. ഡിസംബർ 31 നാണ് അമേരിക്കയിലേക്ക് പോയത്. അങ്കമാലിയിലെ ഹോട്ടലിൽ തങ്ങുന്ന സുധാകരൻ ഇന്ന് തൃശൂരിൽ നിന്ന് വന്ദേഭാരത് എക്സ്‌പ്രസിൽ കണ്ണൂരിലേക്ക് തിരിക്കും. വിമാനത്താവളത്തിൽ ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, എം. ലിജു, ഹേമന്ദ് എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ സുധാകരനെ സ്വീകരിച്ചു.