
കൊച്ചി: ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭയുടെ അദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്നലെ ബംഗളൂരുവിലെത്തി. ഫെബ്രുവരി ഒന്നിന് കേരളത്തിലെത്തും.
വയനാട്, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരിപാടികളിൽ പങ്കെടുത്തശേഷം ഫെബ്രുവരി മൂന്നിന് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിൽ എത്തും. നാലിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പൗരോഹിത്യ സുവർണജൂബിലി സമാപനവും പാത്രിയർക്കാ ദിനാഘോഷവും ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി ഒമ്പതിന് മഞ്ഞനിക്കര പെരുന്നാളിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി 11ന് കൂടിക്കാഴ്ച നടത്തിയശേഷം ഡൽഹി വഴി ബെയ്‌റൂട്ടിലേക്ക് മടങ്ങും.