y
തൃപ്പൂണിത്തുറ നഗരസഭയിലെ വികസന സെമിനാർ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ. ത്യാഗരാജൻപോറ്റി വിഷയാവതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ. ബെന്നി, യു.കെ. പീതാംബരൻ, കൗൺസിലർ പി.കെ. പീതാംബരൻ, സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിവിധ വിഷയ മേഖലകളെ സംബന്ധിച്ച് ചർച്ചകൾ നടത്തി, കരട് പദ്ധതി രേഖയിൽ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിന് നടപടിയെടുത്തു.