y

തൃപ്പൂണിത്തുറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദയംപേരൂർ യൂണിറ്റ് ഭാരവാഹികളായി അഡ്വ. കെ.തവമണി (പ്രസിഡന്റ്), പി.എസ്. അമ്മിണി (വൈസ് പ്രസിഡന്റ്), കെ.ആർ.മോഹനൻ (സെക്രട്ടറി), കെ. വി.മുകുന്ദൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 39-ാമത് വാർഷിക പൊതുയോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. മുകുന്ദൻ അദ്ധ്യക്ഷനായി. ഉദയംപേരൂർ ഗ്രാമ സെക്രട്ടറി കെ.ആർ. മോഹനൻ വാർഷിക റിപ്പോർട്ടും വരവ് -ചിലവ് കണക്കും ജില്ലാ കമ്മിറ്റി അംഗം കെ.പി. രവികുമാർ സംഘടനാ രേഖയും അവതരിപ്പിച്ചു.